തൃശൂർ : ഒരു എംപിയാകാൻ, കേന്ദ്ര മന്ത്രിയാകാൻ, നാട്ടുകാരെ ഭരിക്കാൻ ആർത്തി മൂത്ത് നടത്തിയ പൂരം കലക്കലിൻ്റെ തുടർച്ചയായി ആ ദിവസം ആംബുലൻസിൽ തിരുവമ്പാടിയിൽ എത്തിയ സംഭവത്തിൽ കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിക്കെതിരേ കേസെടുത്തു. സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി അഭിഭാഷകനായ സുമേഷ് നൽകിയ പരാതിയിലാണ് കേസെടുത്തത്.
ആംബുലൻസ് നിയമ വിരുദ്ധമായി ഉപയോഗിച്ചതിനാണ് കേസ്. രോഗികളെ മാത്രം കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ആംബുലൻസിൽ നിയമ വിരുദ്ധമായി കയറി എന്നാണ് എഫ് ഐ ആറിൽ പറയുന്നത്. നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. ആറ് മാസം വരെ തടവ് ശിക്ഷ അനുഭവിക്കുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
സുരേഷ്ഗോപി നിയമ വിരുദ്ധമായി ആംബുലൻസിൽ സഞ്ചരിച്ചു എന്നാണ് സുമേഷിൻ്റെ പരാതി. ജനാധിപത്യപരമായ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരാജയപ്പെടുത്തുക എന്ന ഒരൊറ്റ അജണ്ട മാത്രം മുന്നിൽ വച്ച് നടത്തിയ കളികൾ മാത്രമാണ് പൂരംകലക്കൽ. മനോഹരമായി നാളിതുവരെ നടത്തിയിരുന്ന പവിത്രമായ തൃശൂർ പൂരത്തെ പോലും നശിപ്പിച്ച ബിജെപി- സിപിഎം രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ ശക്തികൾ ഉണർന്നെണീൽക്കേണ്ട കാലം എത്തിയിരിക്കുന്നു. പൂരം കലക്കാൻ ഇറങ്ങി പുറപ്പെട്ട ബിജെപിക്കും സുരേഷ് ഗോപിക്കും ഈശ്വരനും ആചാരമര്യാദകളും സംസ്കാരവും ജനങ്ങളുമല്ല പ്രധാനമെന്ന് ജനം മനസ്സിലാക്കണം.
In an ambulance to cling to democracy A case was filed against Suresh Gopi who reached Puranagari.